'പാര്‍ട്ടി നേതൃത്വം എന്ത് ചെയ്തു ചെയ്തില്ല എന്നതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങളെടുക്കുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ബിജെപിയാണ് വിജയിക്കുക എന്നു കരുതിയാണ് ചിലര്‍ അങ്ങോട്ടേക്ക് പോകുന്നത്